Publish Date: Sun, 23 Oct 2022 (17:57 IST)
Updated Date: Sun, 23 Oct 2022 (18:00 IST)
പാകിസ്ഥാനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 160 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ മറികടന്നത് ഇന്നിംഗ്‌സിന്റെ അവസാന ബോളില്‍. 53 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യന്‍ വിജയ ശിലപ്പി. കോലി തന്നെയാണ് കളിയിലെ കേമനും. നേരത്തേ 31 ന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോലി പാണ്ഡ്യ കൂട്ടുകെട്ടാണ് രക്ഷപെടുത്തിയത്.
പാണ്ഡ്യ 40 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ കോലി കത്തിക്കയറിയതോടെ പാക്കിസ്ഥാന്‍ കളി കൈവിടുകയായിരുന്നു. വിജയത്തിലേക്ക് 16 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറിലെ നോ ബോളും വൈഡും ഇന്ത്യയ്ക്ക് തുണയായി. ഒരു ബോളില്‍ ജയത്തിനായി രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ദിനേശ് കാര്‍ത്തിക്ക് പുറത്തായി. തുടര്‍ന്ന് വന്ന അശ്വിന്‍ പുറത്തേക്ക് പോയ ബോളില്‍ ബാറ്റ് വെക്കാഞ്ഞതോടെ വിജയ ലക്ഷ്യം ഒരു ബോളില്‍ ഒരു റണ്‍സായി. അവസാന ബോള്‍ മിഡ് ഓണിലേക്ക് കോരിയിട്ട് അശ്വിന്‍ ഇന്ത്യയുടെ വിജയ റണ്‍ നേടി.