ഡൽഹി: ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സിആർപിഎഫ് ആസ്ഥാനം അടച്ചു. ഓഫീസ് അണുവിമുക്തമാക്കുന്നതിനായി. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ അസ്ഥാനം അടച്ചിടുകയാണ് എന്ന് സിആർപിഎഫ് അറിയിച്ചു.
കഴിഞ്ഞ ദിവസം മയൂർവിഹാർ സിആർപിഎഫ് ബറ്റാലിയനിലെ 68 ജവാൻമാർക്കുകൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ ബറ്റാലിയനിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 122 ആയി. അസ്സം സ്വദേശിയായ സിആർപിഎഫ് ജവാൻ കൊവിഡ് ബാധയെ തുടർന്ന് മരിച്ചിരുന്നു. രാജ്യത്താകെ 127 സിആർപിഎഫ് ജവാൻമാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.