Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതിയിൽ മൈ ലോർഡ് വിളി വേണ്ട സർ എന്ന് മതി: കൊൽക്കത്ത ഹൈക്കോടതി

കോടതിയിൽ മൈ ലോർഡ് വിളി വേണ്ട സർ എന്ന് മതി: കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത , വെള്ളി, 17 ജൂലൈ 2020 (12:09 IST)
കൊൽക്കത്ത: കോടതിയിൽ മൈ ലോർഡ്,ലോർഡ്‌ഷിപ്പ് എന്നീ വാക്കുകൾ ഉപയോഗിക്കുന്നതിന് പകരം സർ എന്ന് ഉപയോഗിച്ചാൽ മതിയെന്ന് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്. കൊൽക്കത്ത ഹൈക്കോടതിക്ക് കീഴിലുള്ള കോടതികളോടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്‍റെ നിര്‍ദ്ദേശം. ബ്രിട്ടീഷ് രാജ് കാലഘട്ടം മുതൽ തുടർന്നുവരുന്ന സംവിധാനത്തിനാണ് കൊൽക്കത്താ ചീഫ് ജസ്റ്റിസ് മാറ്റം വരുത്തുന്നത്.
 
കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴില്‍ വരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഈ നിര്‍ദ്ദേശം ബാധകമാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ കീഴിലുള്ള കോടതികൾക്ക് ചീഫ് ജസ്റ്റിസ് കത്തയച്ചു.ബ്രിട്ടീഷ് രാജ് കാലഘട്ടം മുതൽ തുടർന്നുവരുന്ന  ഇത്തരം കീഴ്വഴക്കങ്ങൾക്കെതിരെ പലപ്പോഴും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സമാനമായി അടുത്തിടെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയ ജസ്റ്റിസ് എസ് മുരളീധർ അദ്ദേഹത്തെ അഭിസംബോധന ചെയ്യുമ്പോൾ മൈ ലോർഡ്,ലോർഡ്ഷിപ്പ് എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജസ്ഥാനിൽ രണ്ട് എംഎൽഎമാരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തു