Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണാടകയിൽ കളം നിറഞ്ഞ് ബിജെപി, കിച്ച സുദീപിനെയും ദർശനെയും പാർട്ടിയിലെത്തിക്കാൻ നീക്കം

ദർഷൻ
, ബുധന്‍, 5 ഏപ്രില്‍ 2023 (12:49 IST)
കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. കർണാടക തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. കർണാടക മുഖ്യമന്ത്രി ബസവരാാജ് ബൊമ്മെയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും ഉച്ചയ്ക്ക് 1:30ന് പാർട്ടി അംഗത്വമെടുക്കുമെന്നാണ് സൂചന. ഇതോടെ കർണാടകതെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇരു താരങ്ങളും ബിജെപിയുടെ താരപ്രചാരകരായിമാറും.
 
കല്യാൺ മേഖലയിലായിരിക്കും കിച്ച സുദീപ് കൂടുതലായി പ്രവർത്തിക്കുക. കർണാടകയിൽ വലിയ ആരാധകവൃന്ദങ്ങളുള്ള താരങ്ങളെ പാർട്ടിയിലെത്തിക്കുക വഴി തെരെഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. മെയ് 10നാണ് കർണാടക നിയമസഭതെരെഞ്ഞെടുപ്പ്. മെയ് 13ന് വോട്ടെന്നളും നടക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളത്ത് ടിപിആര്‍ 23.99 ശതമാനം ! സംസ്ഥാനത്ത് ദിനംപ്രതി 500 ല്‍ കൂടുതല്‍ രോഗികള്‍; കോവിഡ് വീണ്ടും പിടിമുറുക്കുന്നു