Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും; ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി

Delhi Air Pollution

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 10 ജനുവരി 2025 (12:22 IST)
കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും മൂലം ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നൂറോളം വിമാനങ്ങള്‍ വൈകിയത്. അന്തരീക്ഷം തെളിഞ്ഞുകാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിമാനങ്ങള്‍ വൈകിയത്. ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. വരും ദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് കാലാവസ്ഥ വളരെ മോശമാകാന്‍ സാധ്യതയുണ്ടെന്നും താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
 
ഏറ്റവും ഉയര്‍ന്ന കാലാവസ്ഥ 20 ഡിഗ്രിസെല്‍ഷ്യസ് മാത്രമായിരിക്കും. കൂടാതെ അന്തരീക്ഷ മലിനീകരണവും രൂക്ഷമാകും. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം ഇന്ന് രാവിലെ അപകടകരമായ നിലയിലാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ്; കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍