ഡല്‍ഹിയില്‍ ജനങ്ങള്‍ മാറ്റത്തിനു വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 27 വര്‍ഷത്തിനുശേഷമാണ് ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചുവരുന്നത്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് പാര്‍ട്ടി യോഗങ്ങളില്‍ വ്യക്തമായിരുന്നതായി പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ക്ക് മടുത്തു. മാറ്റം ആഗ്രഹിക്കുന്നു. മാറ്റത്തിനു വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കരുതുന്നുവെന്നും അവര്‍ പറഞ്ഞു.
വിജയിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, തോറ്റവര്‍ കഠിനാധ്വാനം ചെയ്യണമെന്നും നിലത്ത് നില്‍ക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസ്, സിപിഎം, സിപിഐ പാര്‍ട്ടികള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവള്‍ രംഗത്തെത്തി. ഡല്‍ഹിയില്‍ പ്രതിപക്ഷം ക്രിയാത്മകമായിരിക്കുമെന്ന് കെജരിവാള്‍ വ്യക്തമാക്കി. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.