Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യതലസ്ഥാനത്ത് വന്‍ കവര്‍ച്ച; ജുവലറിയില്‍ നിന്ന് നഷ്ടപ്പെട്ടത് 25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങള്‍

Delhi News

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (17:15 IST)
രാജ്യതലസ്ഥാനത്ത് വന്‍ കവര്‍ച്ച. ജുവലറിയില്‍ നിന്ന് നഷ്ടപ്പെട്ടത് 25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങള്‍. ജംഗ്പുരയിലെ ജുവലറിയിലാണ് വന്‍കവര്‍ച്ച നടന്നത്. ഞായറാഴ്ച വൈകിട്ട് സ്ഥാപനം പൂട്ടിപ്പോയ ഉടമ ചൊവ്വാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 
 
ജുവലറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയ ശേഷമാണ് മോഷണം നടത്തിയത്. സ്ട്രോങ് റൂമിന്റെ ഭിത്തിയില്‍ വലിയൊരു ദ്വാരമുണ്ടാക്കിയാണ് ഉള്ളില്‍ പ്രവേശിച്ചത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിലൂടെയാണ് മോഷ്ടാക്കള്‍ ജൂവലറിയില്‍ കടന്നതെന്നാണ് പോലീസ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചക്രവാതചുഴിയും ന്യൂനമര്‍ദ്ദവും; സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ