Webdunia - Bharat's app for daily news and videos

Install App

ഡൽഹി കലാപത്തിൽ മരണം 28 ആയി, സംഭവത്തിൽ ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

Webdunia
വ്യാഴം, 27 ഫെബ്രുവരി 2020 (10:30 IST)
പൗരത്വനിയമത്തെ ചൊല്ലിയുള്ള സംഘർഷത്തെ ചൊല്ലി ആരംഭിച്ച ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ജിടിബി ആശുപത്രിയിൽ ഒരാൾ കൂടി മരിച്ചതോടെയാണ് എണ്ണം ഉയർന്നത്. പരിക്കിനെ തുടർന്ന് ഇരുന്നൂറിലധികം പേർ ചികിത്സയിലാണ്. ഇതിനിടെ ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ അവസരം നൽകണമെന്നും സുരക്ഷാ ഏജൻസികൾ സംയമനം പാലിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
 
ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിൽ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. അതേ സമയം ഡൽഹിയിൽ നടന്നുകൊണ്ടിർക്കുന്ന സംഭവങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നതായി യു എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അറിയിച്ചു.ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയും അവരുടെ വീടുകൾ,കടകൾ,ആരാധനാലയങ്ങൾ എന്നിവയ്‌ക്ക് നേരെയും നടക്കുന്ന അക്രമങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും പൗരന്മാർക്ക് ശാരീരിക സുരക്ഷയും സംരക്ഷണവും നൽകുക എന്നത് ഉത്തരവാദിത്തപ്പെട്ട സർക്കാരിന്റെ കടമയാണെന്നും ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്താന്‍ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുന്നതായും യു എസ് അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price: മെരുക്കാനാവാതെ സ്വർണവില, 75,000 കടന്നു

VS Achuthanandan: വലിയ ചുടുകാട്ടില്‍ വി.എസ് അന്ത്യവിശ്രമം കൊള്ളുക ഇവിടെ; തൊട്ടടുത്ത് പ്രിയ സുഹൃത്ത്

Karkadaka Vavu: കര്‍ക്കടക വാവ്, സംസ്ഥാനത്ത് നാളെ പൊതു അവധി

വിഎസിനെ കാണാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് ചെന്നിത്തല

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

അടുത്ത ലേഖനം
Show comments