Select Your Language

Notifications

webdunia
webdunia
webdunia
webdunia

1984 ആവർത്തിക്കാൻ അനുവദിക്കില്ല, ഡൽഹി കലാപത്തിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

1984 ആവർത്തിക്കാൻ അനുവദിക്കില്ല, ഡൽഹി കലാപത്തിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി
, ബുധന്‍, 26 ഫെബ്രുവരി 2020 (16:14 IST)
ഡൽഹി: ഡൽഹി കലാപത്തിന്റെ നിജസ്ഥിതി വ്യക്തമകാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയിൽ 1984 ആവർത്തിക്കാൻ അനുവദിക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് മുരളീധരന്റെ ബെഞ്ച് കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറഞ്ഞത്.
 
അഡ്വക്കറ്റ് സുബൈദ ബീഗത്തെയാണ് കൊടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിരിക്കുന്നത്. കലാപത്തിന് ഇരയായവരും സർക്കരും തമ്മിലുള്ള ആശയവിനിമയവും  പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ അമിക്കസ് ക്യൂറിക്ക് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെടാം.
 
കലാപത്തിൽ ഇരയായവർക്ക് എപ്പോൾ വേണമെങ്കിലും അമിക്കസ് ക്യൂറിയുടെ അടുത്ത് പരാതി അറിയിക്കാം. ഡൽഹി മുഖ്യമന്ത്രിയോടും ഉപമുഖ്യന്ത്രിയോടും കലാപ ബാധിത പ്രദേശങ്ങളിൽ എത്താൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കലാപത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഷെൽട്ടർ ഹോമുകൾ ഒരുക്കണം. ഇത്തരം കേന്ദ്രങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട് എന്ന് സർക്കാർ ഉറപ്പുവരുത്തണം.
 
അക്രമങ്ങളിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകമ്മെന്നും. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് ആവശ്യമായ സുരക്ഷ ഒരുക്കണം എന്നും കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളീലും രാത്രികാലങ്ങളിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെ നിയമിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും കോടതി നിർദേശം നൽകി. ജനങ്ങളിൽ രൂപം‌കൊണ്ട ഭയം ഇല്ലാതാക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തണം എന്നും കോടതി വ്യക്തമാക്കി.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെൽ കർഷകർക്ക് ആശ്വാസം; കുടിശിക ഉടൻ നൽകും