Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടക്കക്കാരെ ആവശ്യമുണ്ട് ഇന്‍ഫോസിസ് ചിലവ് കുറക്കുന്നു!!

തുടക്കക്കാരെ ആവശ്യമുണ്ട് ഇന്‍ഫോസിസ് ചിലവ് കുറക്കുന്നു!!
, വ്യാഴം, 7 നവം‌ബര്‍ 2019 (14:35 IST)
സി ഇ ഒ സലില്‍ പരീഖിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ ലാഭത്തില്‍ കുറവുണ്ടായതോടെ മിഡില്‍, സീനിയര്‍ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ നിയമിക്കുവാനുള്ള തീരുമാനവുമായി ഇൻ‌ഫോസിസ്. ചെലവ് ചുരുക്കലിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ആയിരം കോടി രൂപയെങ്കിലും (100-150 മില്യണ്‍ ഡോളര്‍) ലാഭിക്കാനാണ് ഇതുവഴി ഇന്‍ഫോസിസ് ലക്ഷ്യമിടുന്നത്. 
 
നേരത്തെ പതിനായിരത്തോളം  സീനിയര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. തുടക്കക്കാരെ നിയമിച്ച് ചെലവു ചുരുക്കുന്ന നടപടി മിക്കവാറും കമ്പനികള്‍ നടത്താറുള്ളതാണ്. 
 
തുടക്കക്കാർക്ക് ചെറിയ ശമ്പളം നൽകിയാൽ മതിയെന്നാണ് കമ്പനികളെ ഇതിന് പ്രേരിപ്പിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി യുഎസിലും യൂറോപ്പിലുമായി ഒരുവര്‍ഷത്തിനുള്ളില്‍ 1,700പേരെ കമ്പനി ഇത്തരത്തിൽ പുതിയതായി നിമിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയ നിലയിൽ; ഭാര്യയെയും റിസോർട്ട് മാനേജരെയും കാണാനില്ല