Webdunia - Bharat's app for daily news and videos

Install App

വിവേകിനെതിരെ രോഷാകുലനായി നിയന്ത്രണം‌വിട്ട് അഭിഷേക്, ഒടുവില്‍ ഐശ്വര്യയുടെ ആ വാചകത്തില്‍ താരം അടങ്ങി!

Webdunia
ബുധന്‍, 22 മെയ് 2019 (16:39 IST)
ഒപ്പീനിയന്‍ പോളും എക്സിറ്റ് പോളും റിസല്‍റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഐശ്വര്യ റായിയുടെ ചിത്രങ്ങളിലൂടെ ട്രോളായി വിവേക് ഒബ്‌റോയി ട്വീറ്റ് ചെയ്തത് വന്‍ വിവാദമായിരുന്നല്ലോ. ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും പിന്നീട് വിവേക് ഒബ്‌റോയി മാപ്പുപറയുകയും ചെയ്തു.
 
എന്നാല്‍ സംഭവം അറിഞ്ഞ് ഐശ്വര്യ റായിയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ അതീവ രോഷാകുലനായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിഷേക് നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചെന്നും വിവേകിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ തുനിഞ്ഞെന്നും ഒടുവില്‍ ഐശ്വര്യ ഇടപെട്ടാണ് തണുപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. 
 
വിവേക് ഒബ്‌റോയ് നായകനാകുന്ന പി എം നരേന്ദ്രമോദി എന്ന ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നും അതിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനായാണ് ഇത്തരം അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഐശ്വര്യ അഭിഷേകിനെ ഉപദേശിച്ചത്രേ. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോയാല്‍ അത് വിവേകിന് കൂടുതല്‍ മാധ്യമശ്രദ്ധ നല്‍കുന്നതിന് മാത്രമാകും ഉപകാരപ്പെടുകയെന്നും ഐശ്വര്യ പറഞ്ഞു. അതോടെയാണ് അഭിഷേക് ബച്ചന്‍ അല്‍പ്പം തണുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഓൺലൈൻ ഷെയർ ഇടപാടിൽ 40 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്; ക്ലീന്‍ ചിറ്റ്

അടുത്ത ലേഖനം
Show comments