Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് 2021: ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും മൂക്കുകയറിട്ട് കേന്ദ്രം

ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് 2021: ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും മൂക്കുകയറിട്ട് കേന്ദ്രം
, വ്യാഴം, 25 ഫെബ്രുവരി 2021 (16:55 IST)
രാജ്യത്ത് സംപ്രേക്ഷണം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാത്തരം ഓൺലൈൻ മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. നവമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ‍് 2021 എന്ന പേരിൽ നിലവിലെ നിയമങ്ങൾ പരിഷ്‌കരിക്കുമെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
 
ഓണ്‍ലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ, ന്യൂസ് സൈറ്റുകൾ, വിവിധ സമൂഹമാധ്യമങ്ങൾ എന്നിങ്ങനെ എല്ലാത്തരം മീഡിയ പ്ലാറ്റ്ഫോമുകളും പുതിയ നിയമങ്ങൾക്ക് കീഴിൽ വരും. ചെങ്കോട്ട സംഘര്‍ഷത്തെ ചൊല്ലി ട്വിറ്ററുമായി ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെയാണ് ഡിജിറ്റൽ മാധ്യമങ്ങളെ പിടിച്ചുകെട്ടാനുള്ള നിയമവുമായി കേന്ദ്രം മുന്നോട്ടുവരുന്നത്.
 
പുതിയ നിയമത്തിൻ്റെ ഭാഗമായി എല്ലാ ഒടിടി - സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും അതിലെ ഉള്ളടക്കത്തിനെതിരെ പൊതുജനങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ അത് സ്വീകരിക്കാനും നടപടി എടുക്കാനും കൃത്യമായ സംവിധാനമുണ്ടാക്കണം,നിയമവിരുദ്ധമായ എല്ലാ ഉള്ളടക്കവും സമയബന്ധിതമായി അതത് പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യണം. പ്ലാറ്റ്ഫോമിന്റെ ഉള്ളടക്കത്തിനെ പറ്റിയുള്ള പരാതി പരിഹരിക്കാൻ ഒരു മുഖ്യ ഉദ്യോഗസ്ഥനെ എല്ലാ ഡിജിറ്റൽ മീഡിയ പ്ലാറ്റുഫോമുകളും നിയമിക്കണം.
 
പ്രചരിക്കുന്ന സന്ദേശങ്ങളുടെയോ ട്വീറ്റിന്റേയോ യഥാർത്ഥ നിർമ്മാതാവിനെ കണ്ടെത്താൻ സംവിധാനം വേണം.ലൈംഗീകപരമായ ദൃശ്യങ്ങളുടെ പരാതിയിൽ 24 മണിക്കൂറിനുള്ളിൽ ഉള്ളിൽ നടപടിയുണ്ടാകണം. ഒടിടി പ്ലാറ്റ്ഫോമുകൾക്കും സ്വയം നിയന്ത്രിത സംവിധാനം വേണം എന്നിവയാണ് നിയമത്തിലെ പ്രധാനനിർദേശങ്ങൾ. 13 വയസ്സിന് മുകളിൽ, 16 വയസ്സിന് മുകളിൽ, പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് കാണാവുന്നത് എന്നിങ്ങനെ സെൻസറിങ് നടപ്പിലാക്കണമെന്നും കുട്ടികൾക്ക് കാണാൻ ആകാത്ത രീതിയിൽ രക്ഷകർത്താക്കൾക്ക് ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം കൊണ്ടൂവരണമെന്നും നിയമത്തിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാർ പണമിടപാടുകൾ ഇനി സ്വകാര്യബാങ്കുകൾ വഴിയും, നിയന്ത്രണങ്ങൾ നീക്കി കേന്ദ്രം