Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുണാനിധി ഗുരുതരാവസ്ഥയിലെന്ന്; വിശദീകരണവുമായി സ്റ്റാലിൻ രംഗത്ത്

കരുണാനിധി ഗുരുതരാവസ്ഥയിലെന്ന്; വിശദീകരണവുമായി സ്റ്റാലിൻ രംഗത്ത്

കരുണാനിധി ഗുരുതരാവസ്ഥയിലെന്ന്; വിശദീകരണവുമായി സ്റ്റാലിൻ രംഗത്ത്
ചെന്നൈ , ബുധന്‍, 25 ജൂലൈ 2018 (17:22 IST)
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമെന്നു റിപ്പോർട്ട്. ഗോപാലപുരത്തെ വസതിയില്‍ കഴിയുന്ന അദ്ദേഹത്തിന് കൂടുതല്‍ ചികിത്സ  നല്‍കുമെന്നാണ് സൂചന.

അതേസമയം, കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് മകനും പാർട്ടി വർക്കിംഗ് പ്രസിഡന്റുമായ എം കെ സ്റ്റാലിൻ വ്യക്തമാക്കി. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതാണ്. ഗോപാലപുരത്തെ വീട്ടിൽ വിശ്രമത്തില്‍ കഴിയുന്ന അദ്ദേഹം സുഖമായിരിക്കുന്നു. അഭ്യൂഹങ്ങൾ ആരും വിശ്വസിക്കരുതെന്നും സ്റ്റാലിൻ അറിയിച്ചു.

ശാരീരിക അവശതകള്‍ മൂലം 94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടു നില്‍ക്കുകയാണ്. കഴി‍ഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്ത്രീ പ്രവേശനം: എല്ലാ പ്രായക്കാർക്കും ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി