Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മൂന്നുദിവസം മുന്‍പ് തന്നെ പ്രധാനമന്ത്രിക്ക് കിട്ടി; കേന്ദ്രത്തിനെതിരെ ആരോപണവുമായി ഖാര്‍ഗെ

ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖാര്‍ഗെ ആരോപിച്ചു.

Intelligence Report of Attack

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 മെയ് 2025 (14:52 IST)
ആക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മൂന്നുദിവസം മുന്‍പ് പ്രധാനമന്ത്രിക്ക് കിട്ടിയെന്ന ആരോപണവുമായി ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖാര്‍ഗെ ആരോപിച്ചു. റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
 
അതേസമയം 48 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയും അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംയുക്തസേന മേധാവി ജനറല്‍ അനില്‍ ചൗഹാനുമായും സേനാ മേധാവികളുമായും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ തുടര്‍ച്ചയായി പ്രധാനമന്ത്രി പ്രതിരോധ സെക്രട്ടറിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ കണ്ടത്. ഇന്ത്യ പാക്ക് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട് നാളെ മോരില്‍ നടത്താനാണ് നിര്‍ദ്ദേശം അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളോട് പ്രധാനമായും നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങളില്‍ ഉടന്‍ തയ്യാറെടുപ്പ് നടത്താനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. 
 
വ്യോമയാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള എയര്‍ റെയ്ഡ് സൈറണ്‍ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കല്‍ സ്വീകരിക്കുക, തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ പെട്ടെന്ന് കണ്ടെത്താതിരിക്കാനുള്ള നടപടി എടുക്കുക, വിദ്യാര്‍ഥികള്‍ക്കടക്കം പരിശീലനം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mockdrills: ഇതിന് മുൻപ് രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്തിയത് 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്ത്, യുദ്ധമുണ്ടാകുമെന്ന് ഭയക്കണോ?