ഡ്രോണ്‍ ഉപയോഗത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വ്യോമയാന മന്ത്രാലയം ഡ്രോണ്‍ ഉപയോഗത്തിനു കര്‍ശന നിയമങ്ങളുമായി പുതിയ വിജ്ഞാപനം പുറത്തിറക്കി. ഡ്രോണ്‍ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്കാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. മേഖലകള്‍ തിരിച്ച് ഡ്രോണ്‍ ഉപയോഗത്തിന് നിര്‍ബന്ധമുണ്ടാകും. ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി. യെല്ലോ സോണായിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തുള്ള 45 കിലോമീറ്റര്‍ ചുറ്റളവ് 12 കിലോമീറ്ററായി കുറച്ചു. ഡ്രോണ്‍ രജിസ്‌ട്രേഷന്റെ കാര്യങ്ങള്‍ എളുപ്പമാക്കുകയും ഇതിനായുള്ള പണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അനനധികൃതമായി ഡ്രോണ്‍ ഉപയോഗിക്കുന്നതിനുള്ള ഫൈന്‍ ഒരുലക്ഷമായി കുറച്ചു. ഡ്രോണ്‍ ഇറക്കുമതിയ്ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും. രാജ്യത്ത് നിര്‍മ്മിക്കുന്ന ഡ്രോണുകളെ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.