Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്ന സാമ്പത്തിക വർഷം ജിഡിപി വളർച്ച 7–7.5 ശതമാനം വരെ ഉയരും: എണ്ണവില വർദ്ധന പ്രതികൂലമായി ബാധിച്ചു - സാമ്പത്തിക സർവേ

വരുന്ന സാമ്പത്തിക വർഷം ജിഡിപി വളർച്ച 7–7.5 ശതമാനം വരെ ഉയരും

വരുന്ന സാമ്പത്തിക വർഷം ജിഡിപി വളർച്ച 7–7.5 ശതമാനം വരെ ഉയരും: എണ്ണവില വർദ്ധന പ്രതികൂലമായി ബാധിച്ചു - സാമ്പത്തിക സർവേ
ന്യൂഡൽഹി , തിങ്കള്‍, 29 ജനുവരി 2018 (15:15 IST)
വരുന്ന സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി വളർച്ച 7–7.5  ശതമാനം വരെ ഉയരുമെന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സർവേ.

എണ്ണവില വർദ്ധന സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ബജറ്റ് അവതരണത്തിനു മുന്നോടിയായി പാർലമെന്‍റിൽവച്ച റിപ്പോർട്ടിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കുന്നു.

താൽക്കാലിമായുണ്ടായ മന്ദതയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയുടെ വളർച്ച പുനരുജ്ജീവിക്കുകയാണ്. ജിഎസ്ടിയെ ശക്തിപ്പെടുത്തുക,​ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം തുടങ്ങിയവയാണ് അടുത്ത സാമ്പത്തിക വർഷത്തെ അജണ്ട.

സ്വകാര്യ നിക്ഷേപത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. ഉല്പാദന മേഖലയും കയറ്റുമതിയും റെക്കാര്‍ഡിലാണ്. ജിഎസ്ടി വന്നതോടെ നികുതി നൽകുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഇതോടൊപ്പം നികുതി വരുമാനവും ഉയർന്നുവെന്നും സര്‍വേ പറയുന്നു.

നിലവിലെ വളർച്ചാനിരക്ക് 6.75 ശതമാനമാണ്. വിലക്കയറ്റം 4.5 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായി കുറക്കാന്‍ സാധിക്കും. വ്യാവസായിക വളർച്ച 4.6 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായും കാർഷിക വളർച്ച 2.1 ശതമാനമായി കുറഞ്ഞു. മോശം കാലാവസ്ഥ കാര്‍ഷിക മേഖലയെ ദോഷമായി ബാധിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഹുവായ്‌ ഹോണര്‍ 9 ലൈറ്റ് വിപണിയില്‍; വിലയോ ?