Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ നിസാരമല്ല; മോദിക്ക് നിര്‍ദേശവുമായി രാഹുല്‍

സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ നിസാരമല്ല; മോദിക്ക് നിര്‍ദേശവുമായി രാഹുല്‍

സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ നിസാരമല്ല; മോദിക്ക് നിര്‍ദേശവുമായി രാഹുല്‍
ന്യൂ​ഡ​ൽ​ഹി , ചൊവ്വ, 23 ജനുവരി 2018 (20:17 IST)
കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനം (ജിഡിപി) വളർച്ച ആറു മടങ്ങു വര്‍ദ്ധിച്ചുവെന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയുടെ ദാ​വോ​സി​ലെ ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ലെ പ്രസംഗത്തിന് പിന്നാലെ നിര്‍ദേശവുമായി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രംഗത്ത്.

സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ ഇ​ന്ത്യ​യി​ലെ സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ സം​ബ​ന്ധി​ച്ച് മോദി സംസാരിക്കണമെന്നാണ് രാഹുല്‍ ട്വി​റ്റ​റി​ലൂ​ടെ ആവശ്യപ്പെട്ടിരിക്കുന്നത്.

എ​ന്തു​കൊ​ണ്ടാ​ണ് ജ​ന​സം​ഖ്യ​യി​ലെ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​ക​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്തി​ന്‍റെ 73 ശ​ത​മാ​ന​വും എ​ത്ത​പ്പെ​ട്ടതെന്ന് മോദി പറയണം. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ഒ​രു റി​പ്പോ​ർ​ട്ടും ഇ​തി​നൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്നും അദ്ദേഹം ട്വീറ്റുചെയ്തു.

ഓ​ക്സ്ഫാം എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ഷി​ക സ​ർ​വേ​യി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ ഉ​ദ്ധ​രി​ച്ചാ​ണ് രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ വി​മ​ർ​ശം ഉ​ന്ന​യി​ച്ച​ത്.

കഴിഞ്ഞ 20 വർഷത്തിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വര്‍ദ്ധിച്ചുവെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.

ഡിജിറ്റൽ മേഖലയിലെ വളർച്ചയാണ് സാമ്പത്തിക മേഖലയിൽ ഗുണം ചെയ്തത്. ശക്തവും വികാസനോന്മുഖവുമായ ഇന്ത്യ ലോകത്തിനു മുന്നിൽ വൻ അവസരമാണ് ഒരുക്കുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും വികസനം എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നതാണ് ഞങ്ങളുടെ മുദ്രാ വാക്യമെന്നും മോദി ദാ​വോ​സി​ലെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാന്‍ മഞ്ജു വാര്യര്‍ ?; ഈ ദിവസങ്ങളില്‍ സംഭവിച്ചത് അപ്രതീക്ഷിത നീക്കങ്ങള്‍ - പ്രഖ്യാപനം വൈകില്ല