Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയറുവേദനയുമായി ആശുപത്രിയിൽ എത്തി; യുവാവിന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് സ്പൂണും സ്‌ക്രൂ ഡ്രൈവറും കത്തിയും

മുപ്പത്തിയഞ്ചുകാരനായ കര്‍ണ്‍ സെന്‍ എന്ന യുവാവിന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്.

വയറുവേദനയുമായി ആശുപത്രിയിൽ എത്തി; യുവാവിന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് സ്പൂണും സ്‌ക്രൂ ഡ്രൈവറും കത്തിയും
, ശനി, 25 മെയ് 2019 (15:07 IST)
വയറുവേദനയുമായി എത്തിയ ഹിമാചല്‍ പ്രദേശ് സ്വദേശിയായ യുവാവിന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്ത സാധനങ്ങള്‍ എന്തെന്നറിഞ്ഞാല്‍ ഞെട്ടും. എട്ട് സ്പൂണുകള്‍, രണ്ട് സ്‌ക്രൂ ഡ്രൈവറുകള്‍, രണ്ട് ടൂത്ത് ബ്രഷ്, ഒരു കത്തി, വാതിലിന്റെ പിടി എന്നിവയാണ് മുപ്പത്തിയഞ്ചുകാരനായ കര്‍ണ്‍ സെന്‍ എന്ന യുവാവിന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്.
 
വയറുവേദനയെത്തുടര്‍ന്ന് ലാല്‍ബഹദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിയതായിരുന്നു യുവാവ്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വയറ്റില്‍ ഒരു കത്തിയുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുക്കാന്‍ തീരുമാനിച്ചു.
 
അപ്പോഴാണ് കത്തി മാത്രമല്ല സ്പൂണുകളും ടൂത്ത് ബ്രഷും,ഉള്‍പ്പെടെ യുവാവിന്റെ വയറ്റില്‍ നിന്നും കണ്ടെടുത്തത്. തുടര്‍ന്ന് നാലുമണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് വയറ്റില്‍ നിന്നും കത്തിയും സ്പൂണുകളുമടക്കമുള്ള വസ്തുവകള്‍ പുറത്തെടുത്തത്. ഇദ്ദേഹത്തിന് മാനസികമായ പ്രശ്‌നങ്ങള്‍ ഉള്ളതായും സാധാരണ നിലയിലുള്ള ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല തിരിച്ചടിയായില്ല, തോല്‍‌വി പരിശോധിക്കും: തന്റെ ശൈലി മാറ്റില്ലെന്നും മുഖ്യമന്ത്രി