അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികളാണ് പ്രഖ്യാപിച്ചത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കുന്നത്. ഛത്തീസ്ഗഡ്, മിസോറാം സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നവംബര്‍ ഏഴിനാണ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനും നടക്കും.
തെലുങ്കാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ യഥാക്രമം നവംബര്‍ 30, നവംബര്‍ 23 തീയതികളില്‍ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ്. മധ്യപ്രദേശിലും വോട്ടെടുപ്പ് നവംബര്‍ 17 നും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനുമാണ്. 5 സംസ്ഥാനങ്ങളിലായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുന്നത്.