Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണസംഖ്യ 2500 കടന്നു

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണസംഖ്യ 2500 കടന്നു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (11:28 IST)
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണസംഖ്യ 2500 കടന്നു. താലിബാന്‍ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. 200ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അറിയിപ്പുണ്ട്. അതേസമയം നിരവധിപേരെ കാണാതായിട്ടുണ്ട്. 1300ലധികം വീടുകള്‍ തകര്‍ന്നു. ആറ് ഗ്രാമങ്ങളാണ് തകര്‍ന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 നു ശേഷമാണ് ഭൂകമ്പം ഉണ്ടായത്.
 
റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. തുടര്‍ച്ചയായ എട്ടു ഭൂചലനങ്ങളാണ് ഉണ്ടായത്. കല്ലും മണ്ണും കൊണ്ട് നിര്‍മ്മിച്ച ഉറപ്പില്ലാത്ത വീടുകള്‍ എല്ലാം തകര്‍ന്നടിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസ്രായേലിൽ മരണം 700 കടന്നു, സംഗീത പരിപാടി നടന്നിടത്ത് നിന്ന് 250ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തൂ