ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്‌ക്ക് പ്രതീക്ഷ വേണ്ടെന്ന് സർവേ ഫലം
ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്‌ക്ക് പ്രതീക്ഷ വേണ്ടെന്ന് സർവേ ഫലം
നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി ജെ പി കോണ്‍ഗ്രസിനോട് പരാജയപ്പെടുമെന്ന് അഭിപ്രായ സർവേ. അതേസമയം, മോദി തരംഗത്തിന് ബിജെപിയിൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും സൂചനകൾ.
എ ബി പി ന്യൂസും സി വോട്ടറും സംയുക്തമായി നടത്തിയ സർവേയിലാണ് ഇത്തരത്തിലുള്ള നയങ്ങൾ വ്യക്തമായത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് ശക്തമായ് ഭൂരിപക്ഷം നേടും.
28000 ആളുകൾ പങ്കെടുത്ത സര്‍വേയിൽ എല്ലാവരും വളരെ വ്യത്യസ്‌തമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മൂന്നുസംസ്ഥാനങ്ങളിലെയും ജനങ്ങൾ വളരെ കരുതലെടുക്കുമെന്നത് വ്യക്തമാണ്.
ഈ മൂന്ന് സംസ്ഥനങ്ങളിൽ ഉള്ളവരും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യപരിഗണന മോദിയ്‌ക്കാണ് നൽകുന്നത്. രാഹുല്‍ ഗാന്ധി രണ്ടാംസ്ഥാനത്താണ്. ആകെ 65 ലോക്‌സഭാ മണ്ഡലങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലുമായുള്ളത്.