Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി ബിജെപി

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി ബിജെപി

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി ബിജെപി
മദ്യപ്രദേശ് , വ്യാഴം, 26 ജൂലൈ 2018 (08:35 IST)
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി ബിജെപി. തുടർച്ചയായ നാലാം തവണയും അധികാരം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾക്കായി പണം സ്വരൂപിക്കുന്ന പ്രവർത്തനങ്ങൾക്കാണ് പാർട്ടി തുടക്കമിട്ടത്. 
 
ഓഗസ്റ്റ് ഒന്നു മുതൽ 30 വരെ ഓരോ മണ്ഡലങ്ങളിൽ നിന്നും 20 ലക്ഷം രൂപ വീതം പിരിച്ചെടുക്കുകയാണ് ലക്ഷ്യം. 230 മണ്ഡലങ്ങളിൽ നിന്നായി 46 കോടി രൂപയാണ് സ്വരൂപിക്കേണ്ടത്. "സാധാരണക്കാരുടെ അനുഗ്രഹമാണ് പാർട്ടിയുടെ ബലം. കോൺഗ്രസ് നടത്തുന്നതുപോലെ അഴിമതി കാണിച്ച് പണം ശേഖരിക്കേണ്ട ആവശ്യം ബിജെപിക്കില്ല. എല്ലാ ജില്ലകളിലും പണം സ്വരൂപിക്കുന്നതിനായി ഒരു നേതാവ് ഉണ്ടായിരിക്കും" ബിജെപി വക്താവ് രാഹുൽ കോത്താരി പറഞ്ഞു. 
 
ബിജെപിയുടെ ഈ നീക്കത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ജനങ്ങൾ ബിജെപിയെ ഒരു പാഠം പഠിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്. എന്തായാലും ജനങ്ങൾ ആരുടെ പക്ഷത്താണെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെസ്‌നയുടെ തിരോധാനം; അന്വേഷണ സംഘം ബംഗളൂരുവിൽ