Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തം, 2 ജില്ലകളിലായി 11 മരണം: 2 പേർ അറസ്റ്റിൽ

Webdunia
തിങ്കള്‍, 15 മെയ് 2023 (15:25 IST)
തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളിലായുണ്ടായ വിഷമദ്യ ദുരന്തങ്ങളിൽ പെട്ട് 11 പേർ മരിച്ചു. വില്ലുപുരം ജില്ലയിലെ എക്കിയാർകുപ്പത്തുണ്ടായ വിഷമദ്യ ദുരന്തത്തിൽ 7 പേരും ചെങ്കൽപ്പേട്ട് ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ നാലുപേരുമാണ് മരിച്ചത്. മുപ്പതോളം പേർ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
 
മലർവിഴി(60),ശങ്കർ(55),ധരണിവേൽ(50),സുരേഷ്(65),രാജമൂർത്തി(55) എന്നിവരാണ് വില്ലുപുരത്ത് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിലായി. കൂടാതെ ഇൻസ്പക്ടർമാരും സബ് ഇൻസ്പെക്ടർമാരുമായി ഏഴ് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു, മത്സ്യബന്ധനത്തൊഴിലാളികളാണ് മദ്യദുരന്തത്തിൽ മരിച്ചവരിൽ ഏറെയും. മെഥനോൾ,രാസവസ്തുക്കൾ എന്നിവ ചേർത്തതാണ് മരണകാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 200 മില്ലിയുടെ മദ്യപാക്കറ്റ് ഇവിടെ 30 രൂപയ്ക്കാണ് വിറ്റിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments