Publish Date: Fri, 07 Jan 2022 (12:48 IST)
Updated Date: Fri, 07 Jan 2022 (12:51 IST)
തമിഴ്‌നാട്ടിൽ ഏറ്റുമുട്ടൽ കൊലപാതകം. ചെങ്കല്‍പേട്ടില്‍ രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് ദിനേശ്, മൊയ്തീന്‍ എന്നീ രണ്ട് യുവാക്കളെ പോലീസ് വെടിവെച്ചുകൊന്നത്. ഇന്നലെ നടന്ന രണ്ട് കൊലപാതക കേസുകളിലെ പ്രതികളാണ് ഇരുവരും. ഇവരെ പിടികൂടാൻ ശ്രമിക്കവെ പോലീസിന് നേരെ ബോംബെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമം നടന്നെന്നാണ് പോലീസ് പറയുന്നത്.
ചെങ്കല്‍പേട്ട് എസ്.പി വെള്ള ദുരൈയുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടാനുള്ള ശ്രമം നടന്നത്. മുന്‍പും ഏറ്റുമുട്ടല്‍ കൊലപാതകങ്ങൾ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് വെള്ള ദുരൈ.