Webdunia - Bharat's app for daily news and videos

Install App

പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയിലെ പൂനയില്‍ വച്ചാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്.

സിആര്‍ രവിചന്ദ്രന്‍
ശനി, 10 മെയ് 2025 (13:49 IST)
പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്‍ സിന്ദാബാദെന്ന് ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട 19 കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ പൂനയില്‍ വച്ചാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൗസര്‍ബാഗ് സ്വദേശിനിയാണ് അറസ്റ്റിലായ യുവതി. 
 
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയും ബാധിക്കുന്ന നടപടി, മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവര്‍ത്തി ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പെണ്‍കുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം ഇന്ത്യ പാകിസ്താന്റെ ആറു സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമ കേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി. പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ ടെക്‌നിക്കല്‍ ഇന്‍സ്റ്റലേഷനുകള്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, റഡാര്‍ സൈറ്റുകള്‍ തുടങ്ങിയവയിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. 
 
വാര്‍ത്താസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പാക് വ്യോമ താവളത്തിന് നേര്‍ക്കും ഇന്ത്യ ആക്രമണം നടത്തി. ഇന്ത്യയുടെ വ്യോമ താവളങ്ങള്‍ പാക്കിസ്ഥാന്‍ ലക്ഷ്യം വെച്ചതിന് പിന്നാലെയായിരുന്നു തിരിച്ചടിയെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Drone Warfare: നിർമിക്കാൻ ചെലവ് ഏറെ കുറവ്, ശത്രുവിന് തകർക്കാൻ ചിലവധികവും, പാകിസ്ഥാൻ ഡ്രോൺ അറ്റാക്ക് നടത്തുന്നതിന് കാരണം ഏറെ

ഇന്ത്യ പാകിസ്താന്റെ ആറു സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമകേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി: പ്രതിരോധമന്ത്രാലയം

ഇന്ത്യ-പാക്ക് സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങള്‍; പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തി സൗദി

എന്ത് ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്താൻ, വിജയം ഇന്ത്യയ്ക്ക്: വന്ദേ മാതരം വിളിച്ച് നവ്യാ നായർ

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments