Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ പാകിസ്താന്റെ ആറു സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമകേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി: പ്രതിരോധമന്ത്രാലയം

റഡാര്‍ സൈറ്റുകള്‍ തുടങ്ങിയവയിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

sofiya

സിആര്‍ രവിചന്ദ്രന്‍

, ശനി, 10 മെയ് 2025 (12:34 IST)
sofiya
ഇന്ത്യ പാകിസ്താന്റെ ആറു സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമ കേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി. പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ ടെക്‌നിക്കല്‍ ഇന്‍സ്റ്റലേഷനുകള്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, റഡാര്‍ സൈറ്റുകള്‍ തുടങ്ങിയവയിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്.
 
കൂടാതെ പാക് വ്യോമ താവളത്തിന് നേര്‍ക്കും ഇന്ത്യ ആക്രമണം നടത്തി. ഇന്ത്യയുടെ വ്യോമ താവളങ്ങള്‍ പാക്കിസ്ഥാന്‍ ലക്ഷ്യം വെച്ചതിന് പിന്നാലെയായിരുന്നു തിരിച്ചടിയെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ഇന്ത്യ പാക്ക് സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങള്‍. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജീ7. ഇരുഭാഗത്തുമുള്ള സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ജി സെവന്‍ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇനിയും സൈനിക നീക്കം തുടരുന്നത് പ്രദേശത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണിയാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.
 
പഹല്‍ഗാമില്‍ ഏപ്രില്‍ 22 നടന്ന ഭീകരവാദി ആക്രമണത്തെ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ്, എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്റെ ഉയര്‍ന്ന പ്രതിനിധികളും ശക്തമായി അപലപിക്കുന്നു. ഉടനടി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കണം. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ജീ7 ആഹ്വാനം ചെയ്യുന്നു. ഇന്ത്യ -പാക്ക് സംഘര്‍ഷാവസ്ഥ തുടര്‍ന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഞങ്ങള്‍ നയതന്ത്രപരമായ പരിഹാരത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു-ജി7 രാജ്യങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-പാക്ക് സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങള്‍; പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തി സൗദി