Select Your Language

Notifications

webdunia
webdunia
webdunia
webdunia

Drone Warfare: നിർമിക്കാൻ ചെലവ് ഏറെ കുറവ്, ശത്രുവിന് തകർക്കാൻ ചിലവധികവും, പാകിസ്ഥാൻ ഡ്രോൺ അറ്റാക്ക് നടത്തുന്നതിന് കാരണം ഏറെ

Drone Warfare, Pakistan Attack

അഭിറാം മനോഹർ

, ശനി, 10 മെയ് 2025 (12:52 IST)
Drone Warfare, Pakistan Attack
ബുധനാഴ്ച പുലര്‍ച്ചെ 9 പാകിസ്ഥാന്‍ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ തുടങ്ങിവെച്ചത് ഡ്രോണ്‍ ആക്രമണങ്ങളായിരുന്നു. വടക്ക് ലഡാക്ക് അതിര്‍ത്തി മുതല്‍ തെക്ക് ഗുജറാത്തിന്റെ കച്ച് വരെ നീളുന്ന പ്രദേശങ്ങളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് പാകിസ്ഥാന്‍ നടത്തുന്നത്. മുന്‍കാലങ്ങളില്‍ റൈഫിള്‍, മോര്‍ട്ടാര്‍, ഗ്രനേഡ് ലോഞ്ചര്‍ മുതലായ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ഡ്രോണ്‍ ആക്രമണങ്ങളാണ് പാകിസ്ഥാന്‍ നടത്തുന്നത്. ഇതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്.
 
 
ആധുനിക യുദ്ധരംഗത്ത് ഡ്രോണുകള്‍ (UAVs - Unmanned Aerial Vehicles) ഒരു വിപ്ലവാത്മക മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും മനുഷ്യ ജീവന്‍ പൊലിയാതെ (സൈനികശേഷി) ശത്രുവിന്റെ മുകളില്‍ ആക്രമണം നടത്താന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ കൊണ്ടാകുന്നു. കൂടാതെ എതിരാളിയുടെ പരിസരത്ത് കൃത്യമായി നിരീക്ഷണം നടത്താനും ഡ്രോണുകള്‍ക്ക് സാധിക്കുന്നു. നിര്‍മിക്കാന്‍ ചെലവ് കുറവായതിനാല്‍ തന്നെ ഡ്രോണുകള്‍ എണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കാനാകും. ശത്രുവിന്റെ പ്രതിരോധസംവിധാനങ്ങള്‍ ഡ്രോണുകള്‍ തകര്‍ക്കാന്‍ ചെലവാക്കുന്ന തുകയ്ക്ക് ആയിരക്കണക്കിന് ഡ്രോണുകള്‍ നിര്‍മിക്കാനാകും. ഇത് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഡ്രോണ്‍ യുദ്ധത്തെ കൂടുതലായി ആശ്രയിക്കുന്നതിലെ കാരണം.
webdunia
Drone Warfare, Pakistan Attack
 
യുക്രെയ്‌നും റഷ്യയും തമ്മിലുള്ള ആക്രമണത്തിലാണ് ഡ്രോണുകളുടെ ഈ ശേഷി ലോകം തിരിച്ചറിഞ്ഞത്. റഷ്യന്‍ സൈനിക നീക്കങ്ങളെ തടസ്സപ്പെടുത്താനും, ലക്ഷ്യങ്ങളെ തകര്‍ക്കാനും യുക്രെയ്ന്‍ ഡ്രോണുകള്‍ക്കായി. ഈ ഡ്രോണുകളെ തകര്‍ക്കാന്‍ വലിയ തുകയാണ് റഷ്യയ്ക്ക് ചെലവാക്കേണ്ടി വന്നത്. സമാനമായ യുദ്ധരീതിയാണ് പാകിസ്ഥാനും നിലവില്‍ പിന്തുടരുന്നത്. മുമ്പ് Global Hawk, Predator തുടങ്ങിയ വലിയ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും, ആധുനിക വായു പ്രതിരോധ സിസ്റ്റങ്ങള്‍ക്ക് മുന്നില്‍ അവ അത്രയും ഫലപ്രദമല്ലാതെ മാറി. ചെറുതും ചെലവ് കുറഞ്ഞതുമായ ഡ്രോണുകള്‍ നിര്‍മിക്കാല്‍ എളുപ്പത്തില്‍ സാധിക്കുമെന്നതാണ് പല രാജ്യങ്ങളെയും ഡ്രോണ്‍ സാങ്കേതികവികാസത്തിലേക്ക് നയിക്കുന്നത്.
 
നീണ്ട സമയം വായുവില്‍ തങ്ങി നിരീക്ഷണം നടത്താനോ, ലക്ഷ്യം തകര്‍ക്കാനോ ഡ്രോണുകള്‍ക്ക് സാധിക്കും. സൈനികര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് ഇവ നിയന്ത്രിക്കാം. അതിനാല്‍ സൈനികശേഷി നഷ്ടമാവാതെ ഇരിക്കാനും ഡ്രോണുകള്‍ സഹായിക്കുന്നു. ഉയരത്തില്‍ നിന്ന് HD ക്യാമറകള്‍ ഉപയോഗിച്ച് ശത്രുസൈന്യത്തിന്റെ ചലനങ്ങള്‍ റിയല്‍-ടൈമില്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ക്ക് സാധിക്കും.ആര്‍മ്ഡ് ഡ്രോണുകള്‍ക്ക് കോളറ്ററല്‍ ഡാമേജ് കുറയ്ക്കുന്നതോടൊപ്പം ലക്ഷ്യത്തില്‍ കൃത്യമായി ഹിറ്റ് ചെയ്യാനും ഇവയെ കൊണ്ട് സാധിക്കും. ഒപ്പറേറ്റര്‍മാര്‍ക്ക് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്നും ഡ്രോണുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ സൈനികശേഷിയിലും സമ്പത്തിലും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ പല രാജ്യങ്ങളും ഡ്രോണുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഡ്രോണുകള്‍ ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളായ ജാമിംഗ്, ഹാക്കിംഗ് തുടങ്ങിയവയ്ക്ക് വിധേയമാകാം എന്നത് ഒരു പോരായ്മയാണ്. സമീപകാലത്തുണ്ടായ സാങ്കേതിക മുന്നേറ്റമായതിനാല്‍ തന്നെ കുറഞ്ഞ ചെലവില്‍ ഡ്രോണ്‍ ആക്രമണത്തെ തടയാനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് രാജ്യങ്ങള്‍ ഇപ്പോള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ പാകിസ്താന്റെ ആറു സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമകേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി: പ്രതിരോധമന്ത്രാലയം