Webdunia - Bharat's app for daily news and videos

Install App

യുപിയിൽ മുൻ എംപി ആതിഖ് അഹമ്മദും സഹോദരനും പരസ്യമായി വെടിയേറ്റ് കൊല്ലപ്പെട്ടു, സംഭവം മകൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം

Webdunia
ഞായര്‍, 16 ഏപ്രില്‍ 2023 (09:19 IST)
യുപി മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകും വഴി പ്രയാഗ് രാജിലെ ധൂമംഗഞ്ച് പോലീസ് സ്റ്റേഷനിൽ വെച്ച് വെടിയേറ്റ് മരിച്ചു. ഗുണ്ടാസംഘം പോലീസ് സ്റ്റേഷനിലെത്തി ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവെയ്ക്കുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും വെടിയുതിർക്കുകയായിരുന്നു.
 
ആദ്യം വെടിയേറ്റത് ആതിഖിനായിരുന്നു. പിന്നീട് അഷ്റഫിനും വെടിയേറ്റു. രണ്ടുപേരും ഉടനെ തന്നെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ 3 പേർ പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെ വൻ പോലീസ് സുരക്ഷയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇരുവർക്കും നേരെ വെടിവെയ്പ്പുണ്ടായത്. കൊലപാതകങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലെ എല്ലാ ജില്ല്കളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ധ്രുത കർമ്മ സേനയെ പ്രയാഗ് രാജിൽ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിൻ്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പോലീസുകാരെ സസ്പെൻഡ് ചെയ്തതായും യുപൊ സർക്കാർ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments