Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിരോധ അഴിമതി: സമതാ പാർട്ടി മുൻ അധ്യക്ഷ ജയ ജെയ്‌റ്റ്‌ലിയ്ക്കും മറ്റു രണ്ടുപേർക്കും നാലുവർഷം തടവ് വിധിച്ച് കോടതി

പ്രതിരോധ അഴിമതി: സമതാ പാർട്ടി മുൻ അധ്യക്ഷ ജയ ജെയ്‌റ്റ്‌ലിയ്ക്കും മറ്റു രണ്ടുപേർക്കും നാലുവർഷം തടവ് വിധിച്ച് കോടതി
, വ്യാഴം, 30 ജൂലൈ 2020 (16:18 IST)
ഡൽഹി: പ്രതിരോധ ഇടപാടിന്‌ കോഴ വാങ്ങിയ’ കേസിൽ സമതാ പാർടി മുൻ പ്രസിഡന്റ്‌ ജയ ജെയ്‌റ്റ്‌ലിയ്ക്കും മറ്റ്‌ രണ്ടുപേർക്കും 4 വർഷം തടവ് വിധിച്ച് ഡൽഹി സിബിഐ പ്രത്യേക കോടതി. സമതാ പാർട്ടിയിലെ ജയ ജെയ്റ്റ്ലിയുടെ സഹപ്രവർത്തകനായിരുന്ന ഗോപാൽ പച്ചേർവാൽ, റിട്ട മേജർ ജനറൽ എസ് പി മുർഗെയ് എന്നിവർക്കാണ് ജയ ജെയ്‌ലിയ്ക്കൊപ്പം തടവ് വിധിയ്ക്കപ്പെട്ടത്. സ്പെഷ്യൽ സിബിഐ ജഡ്ജി വിരേന്ദ്ര ബട്ടിന്റേതാണ് വിധി.
 
തടവ് ശിക്ഷ കൂടാതെ 1 ലക്ഷം രൂപ പിഴ നൽകാനും കൊടതി വിധിച്ചു. പിഴ തുക ഇന്ന് അഞ്ച മണിയ്ക്കുള്ളിൽ കോടതിയിൽ കെട്ടിവയ്ക്കണമെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ പ്രതികൾ കുറ്റക്കാരാണ് എന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2000- 01 കാലയളവിൽ സൈന്യത്തിന്‌ തെർമൽ ഇമേജിങ് ക്യാമറ വിൽക്കാനുള്ള കരാറിൽ കൈക്കൂലി കൈപ്പറ്റിയതിയതാണ് കേസ്.  
 
തെഹൽക്ക 20 വർഷംമുൻപ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ്‌ ഇവര്‍ കുടുങ്ങിയത്‌. സൈന്യത്തിന്‌ തെർമൽ ഇമേജിങ് ക്യാമറ വിൽക്കാനുള്ള കരാറിനായി സ്വകാര്യകമ്പനി പ്രതിനിധികൾ എന്ന വ്യാജേന എത്തിയ തെഹൽക്കാ റിപ്പോർട്ടർമാർ പ്രതികൾ കോഴ വാങ്ങുന്ന ദൃശ്യം ഒളിക്യാമറയിൽ പകർത്തി. കമ്പനി പ്രതിനിധിയെന്ന വ്യാജേന എത്തിയ റിപ്പോർട്ടറിൽനിന്ന്‌ ജയ ജെയ്‌റ്റ്‌ലി രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്ന്‌‌ കോടതി കണ്ടെത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനില്‍ മുരളിയുടെ പരുക്കന്‍ വേഷങ്ങള്‍ വളരെ മികവുറ്റതായിരുന്നു: മുഖ്യമന്ത്രി