Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഞ്ചാബില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; പത്തുപേര്‍ മരിച്ചു, 50 പേര്‍ കുടുങ്ങിക്കിടക്കുന്നു

explosion
അമൃത്സര്‍ , ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (19:08 IST)
പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പത്ത് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ഗുര്‍ദാസ്പൂരിലെ ബട്ടാല പ്രദേശത്തെ ഫാക്ടറിയിലാണ് അതിശക്തമായ സ്‌ഫോടനമുണ്ടായത്. കെട്ടിടം ഭാഗികമായി തകര്‍ന്നു വീണതോടെ 50തോളം പേര്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. ഇവരെ പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്.

മരിച്ച പത്ത് പേരുടെയും മൃതദേഹങ്ങള്‍ കെട്ടിടത്തിന് ഉള്ളില്‍ നിന്നാണ് ലഭിച്ചത്. പരുക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഫാക്ടറിക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാർ പുലിയായിരുന്നല്ലേ? ചൊറിയാൻ വന്ന ഏരിയാ സെക്രട്ടറിയെ തേച്ചൊട്ടിച്ച എസ് ഐ അമൃത് രംഗന് സോഷ്യൽ മീഡിയയുടെ ബിഗ് സല്യൂട്ട് !