വ്യാജ പനീര്‍ വില്‍പ്പന; പിടിച്ചെടുത്തത് 1400കിലോ വ്യാജ പനീര്‍
അലിഗഡിലെ ഒരു ഫാക്ടറിയുമായി ഈ റാക്കറ്റിന് ബന്ധമുണ്ടെന്നാണ് വിവരം.
ഉത്തര്‍പ്രദേശിലെ നോയിഡയിലേക്ക് വ്യാജ പനീര്‍ (കോട്ടേജ് ചീസ്) കടത്തുന്ന ഒരു വലിയ റാക്കറ്റിനെ പോലീസ് പിടികൂടി. ഏകദേശം 1,400 കിലോഗ്രാം വ്യാജ പനീര്‍ പോലീസ് പിടിച്ചെടുത്തു. അലിഗഡിലെ ഒരു ഫാക്ടറിയുമായി ഈ റാക്കറ്റിന് ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ആറ് മാസമായി ഡല്‍ഹി-എന്‍സിആറിന്റെ ചില ഭാഗങ്ങളില്‍ വ്യാജ പനീര്‍ വിതരണം ചെയ്യുന്നതിന് പിന്നില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്.
വ്യാജ പനീര്‍ കിലോയ്ക്ക് 180-220 എന്ന നിരക്കിലാണ് ഇവര്‍ വില്‍ക്കുന്നത്. യഥാര്‍ത്ഥ പനീറിനേക്കാള്‍ വളരെ വിലകുറഞ്ഞതിനാല്‍ ഡല്‍ഹി-എന്‍സിആറിലുടനീളമുള്ള റോഡരികിലെ കടകള്‍, ഭക്ഷണശാലകള്‍ എന്നിവയില്‍ ഈ പനീറാണ് ഉപയോഗിച്ചിരുന്നത്. 1,400 കിലോഗ്രാം ജ്യാജ പനീറിന് പുറമേ ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. പാലുല്‍പന്നത്തിന്റെ രൂപവും നിറവും മണവും നല്‍കാന്‍ രാസവസ്തുക്കളാണ് ഉപയോഗിച്ചത്.