പരസ്പരം സംസാരിച്ച് പിരിഞ്ഞു, അവനെ വെടിവെയ്ക്കണമെന്ന് പോലും തോന്നി: രമ്യ നമ്പീശൻ
പ്രണയവും പ്രണയ പരാജയവും തുറന്നു പറഞ്ഞ് രമ്യ നമ്പീശൻ
നടിയായും ഗായികയായും സിനിമയിൽ മിന്നിത്തിളങ്ങുന്ന താരമാണ് രമ്യ നമ്പീശൻ. പുതിയ തമിഴ് സിനിമയായ സത്യയുടെ റിലീസിങ്ങ് തിരക്കിലാണ് രമ്യയിപ്പോൾ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കെത്തിയ രമ്യയോട് അഭിമുഖത്തിനിടെ അവതാരകൻ പ്രണയത്തെ കുറിച്ചും പ്രണയത്തകർച്ചയെ കുറിച്ചും ചോദിച്ചു. ഇതിനു താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരാളെ പ്രണയിച്ചിരുന്നുവെന്നും എന്നാൽ അത് സെറ്റാകാതെ വന്നപ്പോൾ സംസാരിച്ച് പിരിയുകയുമായിരുന്നുവെന്ന് രമ്യ പറയുന്നു. പ്രണയത്തകർച്ചയാണെന്ന് പറയാൻ കഴിയില്ല. ആ സമയത്ത് ദേഷ്യവും കോപവും എല്ലാമുണ്ടായി. അവനെ വെടിവെയ്ക്കണമെന്ന് വരെ തോന്നിയിരുന്നുവെന്ന് താരം പറയുന്നു.
പ്രണയ പരാജയം എന്ന് പറയാമെങ്കിലും ജീവിതത്തിൽ പരാജയപ്പെടാൻ താൽപ്പര്യമില്ലാത്ത ആളാണ് താനെന്ന് രമ്യ വെളിപ്പെടുത്തുന്നു. ജീവിതത്തിൽ തോൽക്കാതിരിക്കാൻ ഇപ്പോഴും താൻ പോരാടുകയാണെന്ന് രമ്യ.