Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ഷകര്‍ രാജ്യത്തിന്റെ അഭിഭാജ്യഘടകം: വിരാട് കോലി

Famers Protest

ശ്രീനു എസ്

, വ്യാഴം, 4 ഫെബ്രുവരി 2021 (12:14 IST)
കര്‍ഷകര്‍ രാജ്യത്തിന്റെ അഭിഭാജ്യഘടകമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. അഭിപ്രായവ്യത്യാസങ്ങളുടെ ഈ സമയത്ത് നമുക്ക് ഐക്യപ്പെടാമെന്നും എല്ലാ പാര്‍ട്ടിക്കാരും സമാധാനത്തിനായി മുന്നോട്ടു പോകണമെന്നും കോലി ട്വിറ്ററില്‍ കുറിച്ചു. കര്‍ഷക പ്രതിഷേധത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അഭിപ്രായ പ്രകടനം നടത്തിയതിനു പിന്നാലെയാണ് കോലിയും രംഗത്തെത്തിയത്.
 
പുറത്തുള്ളവര്‍ വെറും കാഴ്ചക്കാര്‍ മാത്രമാണെന്നും ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം എന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. അന്താരാഷ്ട്ര തലങ്ങളില്‍നിന്നുമുള്ള വിമര്‍ശനം ചെറുക്കുന്നതിനായി കേന്ദ്ര മന്ത്രിമാര്‍ ആരംഭിച്ച ഇന്ത്യന്‍ ടുഗെതര്‍ എന്ന ഹാഷ്ടാഗോടെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ട്വീറ്റ്. 'ഇന്ത്യയുടെ പരാമാധികാരത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പുറത്തുള്ളവര്‍ കാഴ്ചക്കാര്‍ മാത്രമാണ്, അവര്‍ ഈ സിസ്റ്റത്തിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ എടുക്കുന്നത് തന്നെയാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കാം' സച്ചിന്‍ ട്വീറ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്ത് മാസങ്ങൾക്ക് ശേഷം പാർട്ടി വേദിയിലെത്തി ശോഭാ സുരേന്ദ്രൻ