Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലേ നിരാഹാര സമരം ആരംഭിച്ച് കർഷർ, വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

റിലേ നിരാഹാര സമരം ആരംഭിച്ച് കർഷർ, വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം
, തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (10:45 IST)
ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം 26 ആം ദിവസത്തിലേയ്ക്ക് കടന്നതോടെ റിലേ നിരാഹാര സമരം ആരംഭിച്ച് കർഷകർ. 11 കർഷകർ വീതം ഓരോ ദിവസവും നിരാഹാരം ഇരിയ്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ഡിസംബർ 25 മുതൽ 27 വരെ ഹരിയാന ദേശീയപാതയിലുള്ള എല്ലാ ടോൾ ബൂത്തുകളും അടയ്ക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പ്രശ്ന പരിഹാരത്തിനായി വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം കർഷക സംഘടനകളെ അറിയിച്ചു. ചർച്ചയുടെ തീയതി കർഷകർക്ക് തീരുമാനിയ്ക്കാം എന്ന് കർഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേഗ് അഗർവാൾ കർഷ സംഘടനകൾക്കയച്ച കത്തിൽ പറയുന്നു.
 
ചർച്ചയിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉന്നയിയ്കുകയും, നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യാം എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കർഷകർ നിലപാട് വ്യക്തമാക്കിയിട്ടില്ല. സമരം അവസാനിപ്പിയ്ക്കുന്നതിനായി നേരത്തെ അഞ്ച് തവണ കേന്ദ്രം കർഷക സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. നിയമങ്ങൾ പിൻവലിയ്ക്കാനാകില്ല എന്നും ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാം എന്നുമായിരുന്നു കേന്ദ്രം മുന്നോട്ടുവച്ച നിർദേശം. എന്നാൽ നിയമങ്ങൾ പിൻവലിയ്ക്കാതെ സമര അവസാനിപ്പിയ്ക്കില്ല എന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്: കോവിഡ് പ്രോട്ടോകോള്‍ പാലിക്കും