ചൈനയ്‌ക്കും ഇറ്റലിയ്‌ക്കും ശേഷം ന്യൂയോർക്കോ? മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

അഭിറാം മനോഹർ

ബുധന്‍, 25 മാര്‍ച്ച് 2020 (12:57 IST)
ചൈനയ്‌ക്കും ഇറ്റലിയ്‌ക്കും പിന്നാലെ അമേരിക്കയിലെ ന്യൂയോർക്കും കൊവിഡ് ബാധയുടെ കേന്ദ്രമാകാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച മാത്രം ഇരട്ടിയിലധികം കേസുകൾ സ്ഥിരീകരിച്ചതോടെയാണ് ആശങ്കകൾ ഉടലെടുത്തിരിക്കുന്നത്.ലോകാരോഗ്യ സംഘടനകൂടി നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇത്തരത്തിൽ പ്രതികരിച്ചപ്പോൾ വലിയ ആശങ്കയിലാണ് ലോകം.
 
മുന്നറിയിപ്പ് ലഭിച്ചതോടെ രോഗികളെ പരിചരിക്കാനും ക്വാറന്റൈനിലാക്കാനുമുള്ള സൗകര്യങ്ങളും കിടക്കകളും മറ്റം തയ്യാറാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ന്യൂയോർക്ക്.ഏകദേശം 80 ലക്ഷം ആളുകളുള്ള ന്യൂയോർക്കിൽ 157 പേരാണ് ഇതുവരെയായി കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.15,000 ത്തോളം പേർക്ക് ന്യൂയോർക്കിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ 53,000 ബെഡ്ഡിന്റെ സൗകര്യമാണ് അമേരിക്കയിലുള്ളത്. എന്നാൽ നിലവിൽ ഇന്നലെ വരെ 1,10,000 ബെഡ്ഡുകളുടെ സൗകര്യമാണ് വേണ്ടത്.ഇതിന്റെ എണ്ണം വീണ്ടും വർധിക്കുകയാണ്.
 
അതിനിടെ അമേരിക്കയിൽ ഇതുവരെയായി 55,223 പേർക്ക് രോഗം സ്ഥിരീകരിച്ചു. 800ഓളം പേരാണ് രോഗം മൂലം മരണപ്പെട്ടത്. ഇറ്റലിയിൽ 69,176 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ അമേരിക്ക കഴിഞ്ഞാൽ സ്പെയിനിലാണ് കൂടുതൽ കൊവിഡ് കേസുകളുള്ളത്.(42,058) ജർമനിയിൽ 32,991ഉം ഇറാനിൽ 24,811ഉം ഫ്രാൻസിൽ 22,633ഉം കൊവിഡ് കേസുകളാണുള്ളത്. ലോകത്തിതുവരെയായി നാല് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരികരിച്ചിട്ടുള്ളത്. ഇതിൽ ഒരു ലക്ഷത്തിലധികം പേർ രോഗത്തിൽ നിന്നും മോചിതരായി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഞങ്ങൾ ഇവിടെയുണ്ട്, നമുക്ക് തമാശയൊക്കെ പറഞ്ഞ് അങ്ങനെ കൂടാം, ലോക്‌ഡൗണിൽ ജനങ്ങളോട് കുശലം പറയാൻ കേരള പൊലീസ്