Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രത്തിലാദ്യമായി സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം

ചരിത്രത്തിലാദ്യമായി സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം
, ഞായര്‍, 10 ഏപ്രില്‍ 2022 (10:11 IST)
സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി പോളിറ്റ്ബ്യൂറോയിലേക്ക് ദളിത് പ്രാതിനിധ്യം. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോമാണ് നേട്ടം സ്വന്തമാക്കിയത്. നിലവിൽ കേന്ദ്രകമ്മിറ്റി അംഗമായ രാമചന്ദ്ര ഡോം 1989 മുതല്‍ 2014 വരെ ബംഗാളിലെ ബിര്‍ഭും മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. ബംഗാളില്‍ നിന്നും ബിമന്‍ ബോസ് ഒഴിയുന്ന മുറയ്ക്കാണ് ഡോമിന്റെ പ്രാതിനിധ്യം.
 
കേരളത്തിൽ നിന്നും ദ‌ളിത് പ്രാതിനിധ്യം വേണമെന്ന ആവശ്യവും പിബിയിലുണ്ടായി. കേരള ഘടകം എ‌വി വിജയരാഘവനെ നിർദേശിച്ചതിനാൽ രണ്ടാമതൊരാളെ എടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പി.ബിയില്‍ ദളിതരില്ലെന്ന് ഏറെക്കാലമായി സിപിഎമ്മിനെതിരെ ഉയർത്തുന്ന വിമർശനത്തിനാണ് പാർട്ടി ഇപ്പോൾ പരിഹാരമാക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കനത്ത മഴ തുടരും, ഇടിമിന്നലിനും കാറ്റിനും സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്