Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടില്‍ നിന്നുള്ള 37 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

Fisher Man Kerala

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (11:42 IST)
തമിഴ്‌നാട്ടില്‍ നിന്നുള്ള 37 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്നതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. കൂടാതെ അഞ്ച് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം മാത്രം പത്ത് മത്സ്യബന്ധന ബോട്ടുകളിലായി 64 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്രത്തോട് വിഷയം ഉന്നയിക്കുകയും എല്ലാ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടുകിട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെടുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെവി വാഹനങ്ങള്‍ക്ക് നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം