ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും
എട്ടുപേരുടെ മരണമാണ് കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മുഹ്‌സിന്‍, ബീഹാര്‍ സ്വദേശി പങ്കജ് സൈനി, യുപി സ്വദേശി റുമാന്‍ എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവര്‍. എട്ടുപേരുടെ മരണമാണ് കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം 13 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കൊല്ലപ്പെട്ട മറ്റുള്ളവര്‍ യുപി, ദില്ലി സ്വദേശികളാണെന്നാണ് വിവരം. ദില്ലി സ്‌ഫോടനത്തില്‍ കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്. ഫരീദാബാദ് ഭീകര സംഘത്തിലെ പോലീസ് തിരയുന്ന വ്യക്തിയാണ് ഇയാള്‍. ദില്ലി പോലീസ് ആണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. കാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. കറുത്ത മാസ്‌ക് ഇട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറുമായി പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
അതേസമയം ദില്ലി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഹരിയാന രജിസ്‌ട്രേഷനില്‍ ഉള്ള ഐ 20 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്‍ റോഡിലാണ് സ്‌ഫോടനം ഉണ്ടായത്. വൈകുന്നേരം 6.52 ആണ് സ്‌ഫോടനം ഉണ്ടായത്.