Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ഡൗൺ നീട്ടണം, ആവശ്യം ഉന്നയിച്ച് ആറ് സംസ്ഥാനങ്ങൾ

ലോക്ഡൗൺ നീട്ടണം, ആവശ്യം ഉന്നയിച്ച് ആറ് സംസ്ഥാനങ്ങൾ
, ചൊവ്വ, 12 മെയ് 2020 (07:32 IST)
ഡൽഹി: കൊവിഡ് വ്യാപനം ചെറുക്കുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ദേശീയ ലോക്ഡൗൺ നീട്ടണം എന്ന ആവശ്യം ഉന്നയിച്ച് ആറ് സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ബിഹാർ, തെലങ്കാന, അസം മുഖ്യമന്ത്രിമാരാണ് കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിങ്ങിൽ ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ട്രെയിൻ, വിമാന സർവീസുകൾ ഈ മാസം 31 വരെ തങ്ങളുടെ നാടുകളിലേയ്ക്ക് പാടില്ല എന്നും തമിഴ്നാടും തെലങ്കാനയും ആവശുപ്പെട്ടു. 
 
ലോക്ഡൗൺ മാർഗനിർദേശങ്ങളിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകണം എന്നതായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. രോഗ വ്യാാപനമില്ലാത്ത മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിയ്ക്കണം എന്ന് ഡൽഹി ഉൾപ്പടെ ഭൂരിപക്ഷം സ,സ്ഥാനങ്ങളും ആവശ്യപ്പെട്ടു. സാമ്പത്തിക പ്രവർത്തനങ്ങൾ വിപുലീകരിയ്ക്കുന്നതിൽ ഈമാസം 15നകം നിർദേശങ്ങൾ നൽകാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാമ്പത്തിക പക്കേജ് അനുവദിയ്ക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 8,000 കടന്നു, ഇന്ന് മാത്രം 798 കൊവിഡ് കേസുകൾ