എയർ ഇന്ത്യയ്‌ക്ക് സെർവീസ് നന്റ്താനുള്ള അനുമതി ഖത്തർ നിഷേധിച്ചതായ വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. യാത്രാക്കൂലി ഈടാക്കാതെയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നതെന്ന് കേന്ദ്ര സർക്കാർ ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചെന്നും എന്നാൽ പ്രവാസികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കുന്നതായി മനസിലാക്കിയതോടെ എയർ ഇന്ത്യയ്ക്ക് സർവീസ് നടത്തുന്നതിനുള്ള അനുമതി ഖത്തർ നിഷേധിച്ചെന്നുമായിരുന്നു വാർത്തകൾ. ഈ വാർത്തയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇപ്പോൾ തള്ളികളഞ്ഞിരിക്കുന്നത്.
ഖത്തറിന് എതിർപ്പുണ്ടെങ്കിൽ ഞായറാഴ്ച റദ്ദാക്കിയ വിമാനം ചെവ്വാഴ്ച്ചത്തേയ്ക്ക് പുനർ ക്രമീകരിച്ചത് എങ്ങനെയെന്ന് വിദേശകാര്യ മന്ത്രാലയം ചോദിച്ചു.സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ഞായറാഴ്ച്ചത്തെ വിമാനം റദ്ദാക്കിയത്.ഖത്തറിൽ നിന്ന് എയർ ഇന്ത്യ കൂടുതൽ സർവ്വീസ് നടത്തുമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.