Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഹോട്ടലില്‍ നിന്ന് വാങ്ങിയ ബിരിയാണി കഴിച്ച 42 പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ !

Food Poison from Biriyani
, വെള്ളി, 6 മെയ് 2022 (15:17 IST)
ചെന്നൈ പുതുക്കോട്ടയ്ക്ക് സമീപം ബിരിയാണി കഴിച്ച് ദേഹസ്വാസ്ഥ്യമുണ്ടായ 42 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പുതുക്കോട്ട അറന്താങ്കി റോഡിലെ 'എ വണ്‍ ബിരിയാണി സെന്റര്‍' എന്ന കടയിലെ ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബുധനാഴ്ച ഉച്ച മുതല്‍ കടയില്‍നിന്ന് ബിരിയാണി കഴിച്ചവരില്‍ മിക്കവര്‍ക്കും വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, മയക്കം എന്നിവ അനുഭവപ്പെട്ടു. കോണ്‍ക്രീറ്റ് ജോലിയിലേര്‍പ്പെട്ട 40 തൊഴിലാളികള്‍ക്ക് കടയില്‍നിന്ന് 40 പൊതി ബിരിയാണി പാര്‍സലായി എത്തിച്ചു നല്‍കിയിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ആശുപത്രിയിലാണ്. ഭക്ഷ്യ സുരക്ഷ-ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തി ബിരിയാണി സാമ്പിള്‍ ശേഖരിച്ചു. കട അടച്ചുപൂട്ടി മുദ്രവെച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുഴലിക്കാറ്റ്: ഒഡീഷയിലെ 18 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം