Publish Date: Thu, 22 Oct 2020 (17:14 IST)
Updated Date: Thu, 22 Oct 2020 (17:15 IST)
കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ സന്ദർശനത്തിന് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. ടൂറിസ്റ്റ് വിസ ഒഴികെയുള്ളവർക്ക് വിമാനത്താവളം അല്ലെങ്കിൽ തുറമുഖം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇന്ത്യയിൽ നിന്നും മടങ്ങുന്നതിനും തടസ്സങ്ങളില്ല.
OCI കാർഡുകാർക്കും പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡുടമകൾക്കും വിദേശികൾക്കുമാണ് ഇത് പ്രയോജനം ചെയ്യുക. ടൂറിസ്റ്റ് വിസ ഒഴികെയുള്ള ഏത് വിസയിലും ഇവർക്ക് ഇന്ത്യയിലെത്താം.ഇതിനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നത്. ടൂറിസ്റ്റ് വിസയ്‌ക്ക് പുറമെ മെഡിക്കൽ ഇലക്‌ട്രോണിക് വിസകൾക്ക് നിയന്ത്രണം തുടരുമെന്നും സർക്കാർ അറിയിച്ചു.