Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഴിമതിക്കേസിൽ യെദ്യൂരപ്പയ്ക്കെതിരെ പരാതി നൽകിയ മുൻ വൈസ് ചാൻസിലർ കൊല്ലപ്പെട്ടനിലയിൽ

അഴിമതിക്കേസിൽ യെദ്യൂരപ്പയ്ക്കെതിരെ പരാതി നൽകിയ മുൻ വൈസ് ചാൻസിലർ കൊല്ലപ്പെട്ടനിലയിൽ

ചിപ്പി പീലിപ്പോസ്

, വ്യാഴം, 17 ഒക്‌ടോബര്‍ 2019 (11:53 IST)
ഭൂമി അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പേരിൽ പരാതി നൽകിയ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസിലർ കൊല്ലപ്പെട്ടനിലയിൽ. ഡോ. ഡി. അയ്യപ്പ ദൊറെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
 
ആർ.ടി. നഗറിലെ വീടിനു സമീപത്തെ റോഡിൽ അജ്ഞാതരുടെ കുത്തേറ്റാണ് അയ്യപ്പ ദൊറെ മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോൾ കുത്തേറ്റതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകകാരണം അറിവായിട്ടില്ല.
 
സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്. 2010-ൽ മുഖ്യമന്ത്രിയായിരിക്കെ ബി.എസ്. യെദ്യൂരപ്പ, ഡോ. കെ. ശിവരാം കാരന്ത് ലേഔട്ടിനായി സ്ഥലമേറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കിയെന്നാരോപിച്ചാണ് ഡോ. അയ്യപ്പ അഴിമതിനിരോധന ബ്യൂറോയിൽ പരാതി നൽകിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസത്തില്‍ രണ്ടു തവണ ആര്‍ത്തവം, ലൈംഗിക ബന്ധത്തിലേര്‍പ്പെടുവാന്‍ സാധിക്കുന്നില്ല; പത്തൊന്‍പതാം വയസില്‍ രണ്ടു ഗര്‍ഭപാത്രവും രണ്ടു യോനിയുമുണ്ടെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി