Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

ഈ കാലത്താണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചനകള്‍ നടന്നത്.

Kasturirangan

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 25 ഏപ്രില്‍ 2025 (14:10 IST)
Kasturirangan
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. 1994 മുതല്‍ 2003 വരെ 9 വര്‍ഷക്കാലം ഐഎസ്ആര്‍ഒ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലത്താണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചനകള്‍ നടന്നത്. 2003 ഓഗസ്റ്റ് 27നാണ് വിരമിച്ചത്. 
 
പിന്നാലെ 2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായി സേവനം അനുഷ്ടിച്ചു. സ്‌പേസ് കമ്മീഷന്‍, കേന്ദ്രസര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജെഎന്‍യു വൈസ് ചാന്‍സിലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്ലാനിങ് കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് നാലിടങ്ങളില്‍