Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൈന്യം

2021 മുതലുള്ള വെടിനിര്‍ത്തല്‍ കരാറാണ് റദ്ദാക്കുന്നത്.

India Cancel Ceasefire Agreement

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 25 ഏപ്രില്‍ 2025 (11:31 IST)
ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് സൈന്യം. 2021 മുതലുള്ള വെടിനിര്‍ത്തല്‍ കരാറാണ് റദ്ദാക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം രാത്രി ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വെടിവെപ്പ് ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ആദ്യ അടിയായി സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ച വിജ്ഞാപനം ഇറക്കിയിട്ടുണ്ടായിരുന്നു. പാകിസ്ഥാനെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
 
തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു. വീടുകള്‍ തകര്‍ക്കുമ്പോള്‍ വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. ഭീകരാക്രമണത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അവിടെ നിന്നും മാറിയിരുന്നു. ത്രില്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ഇരുവര്‍ക്കും ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധം ഉണ്ടായിരുന്നതായി നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു.
 
ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയില്‍ നിന്ന് ആറു പേരും, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും ആന്ധ്രാപ്രദേശ്, കേരളം, യുപി, ഒഡീഷാ, ബീഹാര്‍, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കാശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചത്. കൂടാതെ നേപ്പാളില്‍ നിന്നുള്ള ഒരാളും കൊല്ലപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു