ശ്രീനഗർ: വെടി നിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ സൈനികർക്ക് നേരെ വെടിയുതിർത്ത പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി. സൈന്യം. പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ച് തകർത്തു. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് രാവിലെ പാക് സൈനികർ വെടിയുതിർത്ത തങ്‌ഹർ മേഖലക്ക് എതിർവശത്തുള്ള നിലം വാലിയിലെ ഭീകരരുടെ നാല് ലോഞ്ച് പാഡുകൾ ഇന്ത്യൻ സൈന്യം തകർത്തതായാണ് റിപ്പോർട്ടുകൾ. പീരങ്കി ഉപയോഗിച്ചായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ മറുപടി. ഇന്ത്യയിലേക്ക് ഭികരരെ കടത്തി വിടുന്നതിനായാണ് പക് സൈനികർ ഇന്ത്യൻ സൈനികർക്ക് നേരെ വെടിയുതിർത്തത്. ഇതാണ് കടുത്ത തിരിച്ചടി തന്നെ നൽകാൻ കാരണം. പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികർക്കും ഒരു പ്രദേശവാസിക്കും ജീവൻ നഷ്ടമായിരുന്നു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.