അന്ധ്രയിലെ സ്റ്റീൽ ഫാക്ടറിയിൽ വിഷവാതക ചോർച്ച; ആറ് തൊഴിലാളികൾ മരിച്ചു

വെള്ളി, 13 ജൂലൈ 2018 (08:44 IST)
ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച. സംഭവത്തിൽ വിഷവാതകം ശ്വസിച്ച് ആറു തൊഴിലാളികള്‍ മരിച്ചു. അനന്ദപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലാണ് ദാരുണമായ സംഭവമുണ്ടായത്. 
 
ഫാക്ടറിയിലെ ഒരു യൂണിറ്റില്‍ അറ്റകുറ്റപ്പണികള്‍ക്കു ശേഷം നടന്ന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് എസ്.പി ജി അശോക്കുമാര്‍ പറഞ്ഞു. ജില്ലാ മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ്‌ ചോര്‍ന്നാണ് അത്യാഹിതമുണ്ടായത്.
 
രണ്ടു പേര്‍ സംഭവ സ്ഥലത്തും ശേഷിക്കുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ചിലര്‍ ചികിത്സയിലാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അഭിമന്യുവിന്റെ കൊലപാതകം; പാർട്ടിക്ക് പങ്കില്ല, അറസ്റ്റിലായവർ പാർട്ടി പ്രവർത്തകർ അല്ലെന്ന് എസ് ഡി പി ഐ