Publish Date: Tue, 05 Oct 2021 (08:51 IST)
Updated Date: Tue, 05 Oct 2021 (08:53 IST)
രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; സാധാരണക്കാര്‍ക്ക് ഇരുട്ടടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 104.91 രൂപയായി. ഡീസലിന് 98.04രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.85 രൂപയും ഡീസലിന് 96.08 രൂപയുമാണ്. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെയാണ് അത് സാധിക്കാതെ പോയത്.