Select Your Language

Notifications

webdunia
webdunia
webdunia
webdunia

പറക്കുന്നതിനിടെ എഞ്ചിൻ തകർന്ന് തീപിടിച്ചു ; സുരക്ഷിതമായി വിമാനം തിരിച്ചിറക്കി പൈലറ്റ്; കൈയ്യടി

ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് 20 മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചിറക്കിയത്.

Indigo flight

തുമ്പി എബ്രഹാം

, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (14:15 IST)
പറക്കുന്നതിനിടെ എഞ്ചിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഗോവയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഉചിതസമയത്തുള്ള പൈലറ്റിന്റെ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് 20 മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചിറക്കിയത്.
 
വിമാനത്തിനകത്ത് ഗോവ മന്ത്രി നീലേഷ് കാബ്രാള്‍ അടക്കം 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു. പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും പൈലറ്റിന്റെ സമയോചിത ഇടപെടല്‍ ആര്‍ക്കും അപകടമുണ്ടാക്കാതെ വിമാനം സുരക്ഷിതമായി തിരികെ ഇറക്കാന്‍ കഴിഞ്ഞു.
 
തിരികെ ഗോവ വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷിതമായി നിലത്തിറക്കി. പിന്നീട് യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ ഡല്‍ഹിയിലെത്തിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഒളിച്ചുകളിയില്ല, വേണ്ടിവന്നാൽ നിയന്ത്രണരേഖ കടന്ന് നേരിട്ട് തിരിച്ചടിക്കും: കരസേന മേധാവി