Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തു: ഗുരുതര ആരോപണവുമായി എഐഎസ്എഫ് വനിതാ നേതാവ്

Girls Complaint Against Sfi

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ഒക്‌ടോബര്‍ 2021 (13:23 IST)
എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തതായി എഐഎസ്എഫ് വനിതാ നേതാവ്. എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലാണ് സംഭവം. എസ്എഫ് ഐക്ക് എതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
 
ശരീരത്തില്‍ കയറിപ്പിടിച്ചതായും ആക്രമിച്ചവര്‍ ഒപ്പം പഠിക്കുന്നവരാണെന്നും യുവതി പരാതിയില്‍ പറയുന്നു. നേരത്തേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ് ഐ പ്രവര്‍ത്തകര്‍ ഒരു എഐഎസ്എഫ് പ്രവര്‍ത്തകനെ വളഞ്ഞിട്ട് തല്ലിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വനിതാ നേതാവ് രോഷാകുലയാകുന്ന വീഡിയോ പ്രചരിച്ചിരുന്നു. ജനാധിപത്യമെന്ന് എഴുതിപ്പഠിക്കെടാ, ആര്‍എസ്എസുകാരാവല്ലെടാ എന്നൊക്കെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യം കലർത്തി ഐസ്‌ക്രീം വിതരണം, കോയമ്പത്തൂരിലെ പാർലർ പൂട്ടിച്ചു